കെ-റെയിൽ കേരളത്തെ മുക്കിക്കൊല്ലാനുള്ള പദ്ധതി -വി.ഡി. സതീശൻ

news image
Oct 17, 2021, 9:02 am IST

വടകര :  സിൽവർലൈൻ പദ്ധതി കേരളത്തെ മുക്കിക്കൊല്ലാനുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസം മഴ പെയ്താൽ പ്രളയം ഉണ്ടാകുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ അവഗണിച്ച് സംസ്ഥാനത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്ന കെ. റെയിൽപദ്ധതി നടപ്പാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

വടകര നിയോജകമണ്ഡലം യു.ഡി.എഫ്.- ആർ.എം.പി.ഐ.യുടെ നേതൃത്വത്തിൽ കെ.കെ. രമ എം.എൽ.എ. നയിക്കുന്ന കെ. റെയിൽ വിരുദ്ധ ജനകീയ മാർച്ചിന്റെ സമാപനം വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. കെ. മുരളീധരൻ എം.പി., എൻ. വേണു, കെ. പ്രവീൺകുമാർ, ടി.ടി. ഇസ്മായിൽ, സി. വൽസൻ, എം.സി. ഇബ്റാഹിം, കെ. കുഞ്ഞബ്ദുള്ള, എൻ .പി. അബ്ദുള്ളഹാജി, ടി.കെ. സിബി, പുറന്തോടത്ത് സുകുമാരൻ, ഇ. നാരായണൻനായർ, പി.എം. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe