കെ. റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കും വരെ പോരാട്ടം തുടരണം : ജോസഫ് സി മാത്യു

news image
Nov 28, 2022, 12:38 pm GMT+0000 payyolionline.in

പയ്യോളി : കെ. റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവ് ഇറക്കുന്നത് വരെ പോരാട്ടം തുടരണമെന്ന് ജോസഫ് സി മാത്യു പ്രസ്താവിച്ചു. കെ റെയിൽ പദ്ധതി വന്നാൽ സംസ്ഥാനം ജനവാസയോഗ്യമല്ലാതായി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ വിരുദ്ധ സമിതി ഇരിങ്ങലിൽ സംഘടിപ്പിച്ച സമരസായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംഘാടകസമിതി ചെയർമാൻ പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എസ് രാജീവൻ, സംസ്ഥാന ചെയർമാൻ എം പി ബാബുരാജ്, ടി ടി ഇസ്മായിൽ, സി നിജിൻ, കെ പി പ്രകാശൻ, വരപ്രത്തു രാമചന്ദ്രൻ, നസിർ ന്യൂജെല്ല, കെ ശ്രീകുമാർ, ബിനീഷ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. സംഘടക സമിതി കൺവീനർ ജിശേഷ് കുമാർ സ്വാഗത്താവും ട്രഷറർ ഷാജി തെക്കയിൽ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe