കെ – റെയിൽ വിരുദ്ധ സാംസ്കാരികയാത്ര നാളെ വടകരയിൽ

news image
May 11, 2022, 6:04 pm IST payyolionline.in

വടകര:   കെ – റെയിൽ ദുരന്തത്തിനെതിരെ സംസ്കാരസാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തും സംസ്ഥാന ജനറല്‍   കൺവീനർ എൻ.വി. പ്രദീപ് കുമാറും നയിക്കുന്ന “വേഗതയല്ലിത് വേദന മാത്രം ” എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് കഴക്കൂട്ടത്തു നിന്ന് മെയ് 7 ന് ആരംഭിച്ച സാംസ്കാരികയാത്ര നാളെ വൈകുന്നേരം 5 മണിക്ക് വടകര പുതിയ ബസ് സ്റ്റാന്റിൽ എത്തും.

 

കെ – റെയിലുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളും സംസ്ഥാന സർക്കാരിന്റെ കപട വികസനവാദവും തുറന്നുകാട്ടുന്ന “കലികാലകല്ല്” എന്ന തെരുവ് നാടകവും നാടൻപാട്ടും മറ്റു കലാ-സാഹിത്യ പരിപാടികളും സാംസ്കാരികയാത്രയിൽ അവതരിപ്പിക്കും.

 

കേന്ദ്ര മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ജില്ലയിലെ സാംസ്കാരിക യാത്രയുടെ സമാപനമായ വടകരയിലെ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. കലാ-സാംസ്കാരിക പ്രവർത്തകരും കെ-റെയിൽ വിരുദ്ധ ജനകീയ സമര സമിതി നേതാക്കളും കെ – റെയിൽ ഇരകളും പരിപാടിയിൽ പങ്കെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe