കെ.വി.നാണുവിന്റെ നിര്യാണത്തിൽ തിക്കോടിയിൽ പൗരാവലി അനുശോചിച്ചു

news image
Jan 7, 2023, 2:23 pm GMT+0000 payyolionline.in

തിക്കോടി: എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് നർവ്വഹക സമിതി അംഗവും, തിക്കോടി മണ്ഡലം വൈസ് പ്രസിഡണ്ടും, തിക്കോടിയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.വി.നാണുവിന്റെ നിര്യാണത്തിൽ തിക്കോടിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്   ജമീല സമതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ എൻ.സി.പി ബ്ലോക്ക് പ്രസിഡണ്ട് സി.രമേശൻ സ്വാഗതം പറഞ്ഞു.

കെ.വി.നാണുവിന്റെ നിര്യാണത്തിൽ തിക്കോടി ടൗണിൽ നടന്ന അനുശോചന യോഗത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് സംസാരിക്കുന്നു

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് , എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ,കളത്തിൽ ബിജു, സന്തോഷ് തിക്കോടി, കെ.ടി.എം കോയ , എം.കെ.പ്രേമൻ , ചന്ദ്രശേഖരൻ തിക്കോടി, ആർ. വിശ്വൻ, ദിവാകരൻ, മമ്മത് ഹാജി, പി. ചാത്തപ്പൻ മാസ്റ്റാർ , ചേനോത്ത് ഭാസ്കരൻ , നജീബ് തിക്കോടി, കെ.ചന്ദ്രൻ പി.വി.സജിത്ത് എടവനകണ്ടി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അനുശോചന യോഗത്തിന് മുൻപായി തിക്കോടി ടൗണിൽ മൗനജാഥയും ഉണ്ടായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe