കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര: കൊയിലാണ്ടിയില്‍ വിളംബര ജാഥകൾ സംഘടിപ്പിച്ചു

news image
Feb 23, 2021, 7:31 am IST

കൊയിലാണ്ടി: ‘അഴിമതി മുക്തം,  പ്രീണന വിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ്” എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സ്വീകരണത്തിനുള്ള   ഒരുക്കങ്ങൾ കൊയിലാണ്ടിയില്‍  പൂർത്തിയായതായി ബി.ജെ.പി.നേതാക്കൾ  അറിയിച്ചു.

ഫെബ്രുവരി  24ന്   ഉച്ചയ്ക്ക് 12 മണിക്ക് കെ.സുരേന്ദ്രൻ കൊയിലാണ്ടിയിൽ എത്തിച്ചേരും. കാലത്ത് 10 മണിക്ക് കൊയിലാണ്ടിയിൽ പൊതുസമ്മേളനം ആരംഭിക്കും. സംസ്ഥാന നേതാക്കൾ സംസാരിക്കും. മണ്ഡല അതിർത്തിയായ കണയങ്കോട് വെച്ച് യാത്രയെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് നൂറ് കണക്കിന് ബൈക്കുകളോടെ അകമ്പടിയോടെ കൊയിലാണ്ടിബസ് സ്റ്റാൻ്റിൽ ഒരുക്കുന്ന സ്വീകരണ വേദിയിലെക്ക് ആനയിക്കും. തുടർന്ന് കെ.സുരേന്ദ്രൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വിജയ യാത്രയുടെ വിജയത്തിനായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിച്ചു.

മഹിളാ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു ജാഥകൾ കൊയിലാണ്ടിയിൽ നടത്തിയതു.  ജാഥയ്ക്ക് കൗൺസിലർ സിന്ധു സുരേഷ്, സി. നിഷ, ഗിരിജാ ഷാജി, പ്രിയ ഒരു വമ്മൽ, കെ.ടി.സതീ ദേവി, സിംന തുടങ്ങിയവർ നേതൃത്വം നൽകി. പത്രസമ്മേളനത്തിൽ പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ്, ടി.കെ.പത്മനാഭൻ ,വായനാരി വിനോദ് ,അഡ്വ.വി.സത്യൻ വി.വി.സ്മിതാ ലക്ഷ്മി ടീച്ചർ, കെ.വി.സുരേഷ്, ടി.പി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe