പയ്യോളി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ പ്രചരണാർത്ഥം ബിജെപി പയ്യോളി മുൻസിപ്പാലിറ്റി സൗത്ത് ഏരിയ കമ്മിറ്റി വിളംബര ജാഥകൾ സംഘടിപ്പിച്ചു. ഒന്നാമത്തെ വിളംബരജാഥ കുറിഞ്ഞിതാരയിൽ നിന്നും ആരംഭിച്ചു ബീച്ച് വഴി പയ്യോളി ടൌൺ ചുറ്റി ബസ്റ്റാന്റിൽ അവസാനിച്ചു. മറ്റൊരു വിളംബരജാഥ തച്ചൻ കുന്ന് ടൗണിൽ നിന്ന് ആരംഭിച്ചു കീഴുർ ടൗണിൽ അവസാനിച്ചു
വിളംബരജാഥയ്ക്ക് ബിജെപി പയ്യോളി മുൻസിപ്പൽ പ്രസിഡന്റ് സി സി ബബിത് , വൈസ് പ്രസിഡന്റ്മാരായ പി എം വിനീഷ് ,പ്രദീപ് കുമാർ എന്നിവരും സൌത്ത് ഏരിയ കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ കീഴുർ, മംഗലശേരി ശശി, പി കെ വത്സരാജ്, വിനോദൻ,സുനിൽ ഇ. വി എന്നിവർ നേതൃത്വം നൽകി