കേദലിന്റെ ലാപ്ടോപ്പ് അടക്കം തൊണ്ടികളുടെ ഫോറൻസിക് റിപ്പോർട്ട് വന്നില്ല, കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റി

news image
Jul 5, 2024, 11:11 am GMT+0000 payyolionline.in
തിരുവനന്തപുരം : നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതി കേദൽ ജിൻസൺ രാജയുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളുടെ ഫോറൻസിക് റിപ്പോർട്ട് വരാത്തതിനെ തുടർന്നാണ് മാറ്റിവെച്ചത്. കേദലിന് വിചാരണ നേടാനുള്ള മാനസികാരോഗ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി ചുട്ടുകരിച്ച കേസിലെ പ്രതിയാണ് കേദൽ  ജിൻസൺ രാജ. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്.‌ മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe