പയ്യോളി: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് തൊഴിലാളി-കർഷക-കർഷക തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ബീച്ച് റോഡ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. എം കേളപ്പൻ അധ്യക്ഷനായി.
എൻ സി മുസ്തഫ, ആർ വിശ്വൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതവും എം വി ബാബു നന്ദിയും പറഞ്ഞു.

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് തൊഴിലാളി-കർഷക-കർഷക തൊഴിലാളി സംയുക്ത സമിതി നേതൃത്വത്തിൽ പയ്യോളി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം.