കേരളം സമ്പൂർണ ഹാൾ മാർക്കിങ്​ സംസ്ഥാനമാകുന്നു

news image
Oct 21, 2023, 3:10 am GMT+0000 payyolionline.in

കൊ​ച്ചി: കേ​ര​ളം സ​മ്പൂ​ർ​ണ ഹാ​ൾ മാ​ർ​ക്കി​ങ്​ സം​സ്ഥാ​ന​മാ​യി മാ​റാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ഹാ​ൾ മാ​ർ​ക്കി​ങ്​ കേ​ന്ദ്ര​മി​ല്ലാ​ത്ത ഏ​ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ ഈ ​മാ​സം 24ന്​ ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം ന​ട​ക്കും. ഇ​തോ​ടെ സ​മ്പൂ​ർ​ണ ഹാ​ൾ മാ​ർ​ക്കി​ങ്​ സം​സ്ഥാ​നം എ​ന്ന നേ​ട്ടം കേ​ര​ള​ത്തി​ന്​ സ്വ​​ന്ത​മാ​കും.

ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി​യി​ലാ​ണ്​ ഹാ​ൾ മാ​ർ​ക്കി​ങ്​ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ മു​ദ്ര​യാ​യ ഹാ​ൾ മാ​ർ​ക്കി​ങ്ങി​ന്​​ ബ്യൂ​റോ ഓ​ഫ്​ ഇ​ന്ത്യ​ൻ സ്റ്റാ​ന്‍റേ​ഡ്സാ​ണ്​ (ബി.​ഐ.​എ​സ്)​ കേ​​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​റാ​യി​ര​ത്തോ​ളം ജ്വ​ല്ല​റി​ക​ൾ ഇ​തി​ന​കം എ​ച്ച്.​യു.​ഐ.​ഡി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. 2023 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ ഹാ​ൾ​മാ​ർ​ക്കി​ങ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ര​ണ്ട്​ ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ ഇ​ത്​​ നി​ർ​ബ​ന്ധ​മ​ല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe