കേരള കലാമണ്ഡലത്തിൽ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു

news image
Nov 30, 2024, 1:16 pm GMT+0000 payyolionline.in

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം  താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം തീയതി മുതൽ ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ല എന്ന് വ്യക്തമാക്കികൊണ്ട് കേരളകലാമണ്ഡലം വൈസ് ചാൻസിലർ പിരിച്ചുവിടൽ ഉത്തരവിറക്കി.

ഒരു അധ്യായന വർഷത്തിന്‍റെ ഇടയ്ക്ക് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ആദ്യമാണ്. കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്. കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ വിവിധ തസ്‌തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് മൂലം കലാമണ്ഡലത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയോഗിക്കപ്പെട്ട താല്‍ക്കാലിക അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ പദ്ധതിയേതര വിഹിതത്തിൽ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നാണ് വിശദീകരണം. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകലിൽ പഠിപ്പിക്കുന്ന മുഴുവൻ പേരും താല്‍ക്കാലിക അധ്യാപകരാണ്. ഇവരെ പിരിച്ചുവിടുന്നതോടെ കലാമണ്ഡലത്തിന്‍റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe