‘കേരള സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന’; കേരള സ്റ്റോറി ബഹിഷ്കരിക്കണമെന്ന് സജി ചെറിയാൻ

news image
Apr 28, 2023, 11:01 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള സ്റ്റോറി സിനിമ ബഹിഷ്കരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസിൽ റിക്രൂട്ട് ചെയ്തെന്നാണ് ബംഗാൾ സിനിമയായ കേരള സ്റ്റോറിയിൽ പറയുന്നത്. കേരള സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്കരിക്കണം. നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe