കേരള സ്റ്റോറി വിവാദം; സിനിമ കണ്ടിട്ടില്ലെന്ന് ​ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാൻ

news image
May 5, 2023, 1:56 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ വിവാദത്തിൽ സിനിമ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യഥാർഥ സംഭവമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് സർക്കാരാണ്. എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ട്. നിയമ ലംഘനങ്ങൾ നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അത് തുറന്ന് പറയാനും എല്ലാവർക്കും അവകാശമുണ്ട്. ആരോപണ പ്രത്യാരോപങ്ങൾ നടത്തുന്നതിന് പകരം അന്വേഷിക്കുകയാണ് വേണ്ടത്.  തെറ്റുകൾ നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണം. തെറ്റുകൾ ആവർത്തിക്കപ്പെടരുതെന്നും ​ഗവർണർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe