ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ശുപാർശയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി കൊളീജിയം. കോടതി ജൂലൈ 11ന് പുറപ്പെടുവിച്ച ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഉത്തരവിറക്കാത്ത സാഹചര്യത്തിലാണിത്. കേരളയ്ക്ക് പുറമേ മറ്റുചില ഹൈക്കോടതികളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ശുപാർശയും കൊളീജിയം നടത്തിയിരുന്നു. ഇതിൽ ചില നിർണായകവിവരം കേന്ദ്രം കൈമാറിയിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ച് പുനഃ പരിശോധിക്കണമെന്നും അറ്റോണിജനറൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച് പ്രമേയത്തിലെ മൂന്ന് ശുപാർശയിൽ കൊളീജിയം മാറ്റം വരുത്തിയിരുന്നു. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമന ശുപാർശയിൽ ഒരു മാറ്റവും ഇല്ലാത്ത സാഹചര്യത്തിൽ നിയമനം അംഗീകരിച്ച് ഉത്തരവിറക്കുന്നതാണ് കീഴ്വഴക്കം.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം ; ശുപാർശയിൽ മാറ്റമില്ലെന്ന് കൊളീജിയം
Sep 18, 2024, 4:59 am GMT+0000
payyolionline.in
ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; വീ ..
ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷണ ഉദ്യോഗസ്ഥർക്ക് സാക്ഷി മൊഴികൾ നൽകിയത് പല ..