കോള്‍ ഇന്ത്യയ്ക്ക് 1,773 കോടി രൂപ പിഴ ശിക്ഷ

news image
Dec 12, 2013, 11:27 am IST payyolionline.in
ന്യൂഡല്‍ഹി: കല്‍ക്കരി വിതരണ കരാറുകളില്‍ നീതിയുക്തമല്ലാത്തതും വിവേചനപരവുമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനം കോള്‍ ഇന്ത്യയ്ക്ക് കോംപറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ(സിസിഐ)യുടെ പിഴ ശിക്ഷ. 1,773.05 കോടി രൂപയാണ് പിഴ വിധിച്ചത്. കല്‍ക്കരി വിതരണ മേഖലയില്‍ പൂര്‍ണ മേധാവിത്വമുള്ള കമ്പനി സ്ഥാനം ദുരുപയോഗം ചെയ്യുന്നുവെന്നാണു പരാതി.മഹരാഷ്ട്ര സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കമ്പനിയും ഗുജറാത്ത് വൈദ്യുതി കോര്‍പ്പറേഷനുമാണ് കോള്‍ ഇന്ത്യയ്ക്കും അവരുടെ മൂന്നു സബ്സിഡിയറികള്‍ക്കുമെതിരേ പരാതി നല്‍കിയത്. വാണിജ്യ മാനദണ്ഡങ്ങളില്‍ മാന്യത ലംഘിക്കുന്നുവെന്നാണു പരാതി. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ കോള്‍ ഇന്ത്യ വക്താവ് വിസമ്മതിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe