കൈക്കൂലി, കള്ളപ്പണം, വ്യാജരേഖ: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉൾപ്പെടെ 141 പേർ കൂടി അറസ്റ്റിൽ

news image
Jan 3, 2024, 8:19 am GMT+0000 payyolionline.in

റിയാദ്: സൗദിയിൽ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ട 141 പേര്‍ കൂടി അറസ്റ്റിലായി. സ്വദേശികളും വിദേശികളും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി  രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.

ഡിസംബറിൽ അതോറിറ്റി 1,481 നിരീക്ഷണ റൗണ്ടുകളാണ് സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ പൊതു അതോറിറ്റി നടത്തിയത്. ഭരണപരമായും ക്രിമിനൽ കേസുകളിലും ആരോപണവിധേയരായ 207 പേരെ ചോദ്യം ചെയ്യുകയും അതിൽ 141 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അതോറിറ്റി പറഞ്ഞു. നാഷനൽ ഗാർഡ്, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരെ കോടതിയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe