കൊച്ചിയിൽ നടന്നത് ‘മൻ കി ബാത്ത്’, സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ നിന്നുപോലും പ്രധാനമന്ത്രി ഒളിച്ചോടുന്നു; എഎ റഹീം

news image
Apr 24, 2023, 4:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: യുവാക്കളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പങ്കെടുത്ത യുവം 2023 പരിപാടിയെ പരിഹസിച്ച് എഎ റഹീം എംപി.  പ്രധാനമന്ത്രി സ്ക്രിപ്റ്റഡ് ചോദ്യങ്ങളിൽ നിന്നുപോലും ഒളിച്ചോടാൻ തുടങ്ങിയിരിക്കുന്നുവെന്ന് റഹീം പറഞ്ഞു. പ്രധാനമന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‌  സംവാദം നടന്നില്ല,ഒരു ചോദ്യം പോലും ആർക്കും ചോദിയ്ക്കാൻ കഴിഞ്ഞുമില്ലെന്ന് റഹീം പരിഹസിച്ചു.

ബിജെപി തന്നെ നടത്തുന്ന പരിപാടി, അവർ തന്നെ ക്ഷണിച്ചും ,തയ്യാറാക്കിയും കൊണ്ടുവന്നവർ, അവർ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങൾ , സംവാദം റിപ്പോർട്ട് ചെയ്യാൻ കാത്തുനിന്ന മാധ്യമങ്ങൾ. പക്ഷേ സംഭവിച്ചത് പ്രധാനമന്ത്രിയുടെ പതിവ് മൻ കി ബാത്ത് ആണെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. പതിവ്  രാഷ്ട്രീയ പ്രസംഗം കേൾക്കാൻ യുവാക്കളെ വിളിച്ചാൽ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്? അല്ലെങ്കിൽ സ്ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ? സംഘാടകരായ ബിജെപി സംസ്ഥാന ഘടകം മറുപടി പറയണം- റഹീം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe