കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

news image
Jan 9, 2023, 11:09 am GMT+0000 payyolionline.in

കൊച്ചി : കൊച്ചിയിൽ അപകടക്കെണിയൊരുക്കി കേബിളുകൾ. തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കളമശേരി തേവയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരിക്കേറ്റത്. കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു ശ്രീനി. അപകടാവസ്ഥയിൽ തൂങ്ങിക്കിടന്ന കേബിൾ വാഹനമോടിച്ച വയർ മുഖത്തും കഴുത്തിലും കുരുങ്ങി.കേബിൾ വലിഞ്ഞ് സ്ട്രീറ്റ്‌ലൈറ്റ് തകർന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. വാഹനം നിയന്ത്രിച്ചത് കൊണ്ട് മകൻ അപകടത്തിൽ പെട്ടില്ല. ശ്രീനി കളമശേരി മെ‍ഡിക്കൽ കോളേജിൽ ചികിത്സ തേടി. തൃക്കാക്കര പൊലീസിൽ പരാതിയും നൽകി.

 

എറണാകുളം ചന്ദ്രശേഖര മേനോൻ റോഡിൽ കേബിൾ കുരുങ്ങി ദമ്പതികൾക്ക് പരിക്കേറ്റത് ഡിസംബറിലാണ്. അപകടകരമായി കിടക്കുന്ന എല്ലാ കേബിളുകളും നീക്കചെയ്യണമെന്ന് ഹൈക്കോടിയുടെയും മനുഷ്യാവകാശ കമ്മീഷന്‍റെയും ഉത്തരവുകളുണ്ട്. എന്നാൽ ഉത്തരവുകൾ  നഗരത്തിൽ പ്രധാന റോഡുകളിൽ മാത്രം നടപടിയൊതുങ്ങുന്നുവെന്നാണ് ആക്ഷേപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe