കൊച്ചി ബിപിസിഎല്ലിലെ എല്‍പിസി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കിൽ; പ്രതിസന്ധി

news image
May 9, 2024, 4:09 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാർ പണിമുടക്കുന്നു. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്.

പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്‍റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെതുടർന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സർവീസ് മുടങ്ങി. ഇതോടെ ഈ ഏഴു ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും ഇതോടെ പ്രതിസന്ധിയിലാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe