കൊടുങ്ങല്ലൂരിൽ മരണക്കിണറിൽ വീണ് ബൈക്ക് അഭ്യാസിക്ക് പരിക്ക്

news image
Jan 16, 2023, 4:32 pm GMT+0000 payyolionline.in

കൊടുങ്ങല്ലൂർ: താലപ്പൊലിക്കാവിലെ മരണക്കിണറിൽ വീണ് മോട്ടോർ ബൈക്ക് അഭ്യാസിക്ക് പരിക്ക്. ഉത്തർപ്രദേശ് സ്വദേശി മുർഷിദ്‌ അഹമ്മദിന് (40) ആണ് പരിക്കേറ്റത്.

കൈക്കും കാലിനും പരിക്കുകളോടെ ഇയാളെ എ.ആർ. മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. സംഘത്തിലെ സീനിയർ അഭ്യാസിയാണ് മുർഷിദ്. അപകടത്തെ തുടർന്ന് മരണക്കിണർ പരിപാടി നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിൽ മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് തെന്നി വീണ് അഭ്യാസിക്ക് പരിക്കേറ്റിരുന്നു. നിലമ്പൂരിൽ നടക്കുന്ന പ്രാദേശിക ഉത്സവത്തിനോടനുബന്ധിച്ച് നടത്തിയ കാർണിവലിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ ഉത്തർ പ്രദേശ് സ്വദേശിയെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe