കൊടുവള്ളി : ജനപ്രതിനിധികളുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ. മുരളീധരൻ എം.പി. ലിഫ്റ്റിൽ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലാണ് സംഭവം.
ലീഡർ സ്റ്റഡി സെന്റർ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി യു.ഡി.എഫ്. ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ബാങ്ക് കെട്ടിടത്തിലെ മൂന്നാംനിലയിലെ ഓഡിറ്റോറിയത്തിലായിരുന്നു സ്വീകരണം. മുരളീധരനോടൊപ്പം എം.എ. റസാഖ്, വി.എം. ഉമ്മർ എന്നിവർ ഉൾപ്പെടെ ആറുപേരാണ് ലിഫ്റ്റിൽ കയറിയത്.
ലിഫ്റ്റിന്റെ ഡോർ അടഞ്ഞശേഷം മുകളിലേക്ക് ഉയരാതെ നിശ്ചലമാകുകയായിരുന്നു. 10 മിനിറ്റ് ഇവർ ലിഫ്റ്റിൽ കുടുങ്ങി. തുടർന്ന് ലിഫ്റ്റ് ഓപ്പറേറ്ററും മററും ചേർന്ന് ലിഫ്റ്റിന്റെ ഡോർ വലിച്ചുതുറന്ന് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു.