പയ്യോളി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ. താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം കുറുപ്പന്തറ സ്വദേശി വന്ദന ദാസ് (22) ആണ് ഇന്ന് പുലർച്ചെ നാലരയോടെ കൊല്ലപ്പെട്ടത്. ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) കെ.ജി.എം.ഒ.എയും സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരുടെ പണിമുടക്കിന്റെ ഭാഗമായി പയ്യോളി മേഖലയിലെ പെരുമാള്‍പുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രിയായ ആനന്ദ് ആശുപത്രി തുടങ്ങിയവ അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ് കാണുന്നത്.