കൊട്ടിക്കയറി മേളം, വർണക്കാഴ്ചകളുമായി വൈകീട്ട് കുടമാറ്റം, പൂരാവേശത്തിൽ തൃശൂർ

news image
Apr 30, 2023, 10:41 am GMT+0000 payyolionline.in

തൃശൂർ : മേളം കൊട്ടിക്കയറിയതോടെ പൂരലഹരിയിലമർന്ന് തൃശൂ‍ർ. കണ്ണും കാതും തുറന്നുവച്ച് ഓരോ നിമിഷവും ഒപ്പിയെടുക്കുകയാണ് ആയിരക്കണക്കിന് പൂരപ്രേമികൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരന​ഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശം കൂടിയിരിക്കുകയാണ്. മഠത്തിൽ വരവ് പഞ്ചവാദ്യം അവസാനിച്ച് പിന്നാലെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറുകയാണ്.

വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് വർണ്ണക്കാഴ്ചകളൊരുക്കി കുടമാറ്റം നടക്കും. കാഴ്ചയുടെ സൗകുമാര്യമൊരുക്കി വിവിധ വർണ്ണത്തിലുള്ള കുടകൾ മാനത്തേക്ക് ഉയരും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ്  ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe