കൊയിലാണ്ടി അയ്യപ്പൻ മൂവീസ്സിന്റെ ‘കൊള്ള’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

news image
May 5, 2023, 1:09 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിർമ്മാതാവാണ്, വിനയ് ഫോർട്ട്, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ഷെബിൻ ബെൻസൻ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു.

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രവി മാത്യൂ, എഡിറ്റർ അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്, കലാസംവിധാനം രാഖിൽ, കോസ്റ്റ്യൂം സുജിത്ത്, മേക്കപ്പ് റോണക്സ്, ടൈറ്റിൽ ഡിസൈൻ പാലായി ഡിസൈൻസ്, ഡിസൈനർ ജിസൻ പോൾ, പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് കൺടന്റ് ഫാക്ടറി, സ്റ്റിൽസ് സന്തോഷ് പട്ടാമ്പി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe