കൊയിലാണ്ടി: ശ്രീ രാമകൃഷ്ണ മഠത്തിന്റെ നേതൃത്വത്തിൽ ജനുവരി 12 ന് ദേശീയ യുവജനദിനം സമുചിതമായി ആചരിച്ചു. “ആസാദി കാ അമൃത് മഹോത്സവ്” എന്ന പേരിൽ ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനം വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ഇത്തവണത്തേ ദേശീയ യുവജനദിനത്തിന്റെ പ്രത്യേകതയാണ്. ശ്രീ രാമകൃഷ്ണ മഠത്തിൽ നടന്ന പരിപാടിയിൽ ആശ്രമം അദ്ധ്യക്ഷൻ സ്വാമി സുന്ദരാനന്ദ സ്വാഗതം പറഞ്ഞു.
മഠത്തിലെ വിദ്യാഭ്യാസ പരിപാടിയായ ജി.എ.പി.ലെ ടീച്ചർ ബീന അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി മത്സര പരീക്ഷാ പരിശീലകനും കരിയർ കൗൺസിലറുമായ കെ.ബി ബിജിലേഷ് വിവേകാനന്ദ ദർശനങ്ങളെ കുറിച്ച് മുഖ്യ ഭാഷണം നടത്തി. ആശ്രമം ബ്രഹ്മചാരി സുദീപ് മുഖ്യാതിഥിയെ ആദരിച്ചു. മേഘ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു. ജിൻസി ടീച്ചർ നന്ദി പറഞ്ഞു