കൊയിലാണ്ടിയില്‍ ഒരു കൈകൊണ്ട് സൈക്കിളോടിച്ച് മകളെ സ്കൂളിലാക്കാനുള്ള പിതാവിന്റെ യാത്ര: ഡോക്ടര്‍ പകര്‍ത്തിയ വീഡിയോ വൈറലായി

news image
Feb 4, 2023, 4:17 am GMT+0000 payyolionline.in

കൊയിലാണ്ടി: ഒരു കൈ കൊണ്ട് മകളെയും കൂട്ടി തിരക്കേറിയ കൊയിലാണ്ടി നഗരത്തിലൂടെ സൈക്കിളിൽ യാത്ര ചെയ്യുന്ന അച്ഛൻ. ഈ  വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു . കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശി അബ്ദുൾ റഷീദ് മകളെ സൈക്കിളിൽ  പിറകിൽ ഇരുത്തി ഒരു കൈ കൊണ്ട് നിയന്ത്രിച്ച് പോകുന്ന രംഗം ഫറോക്ക് ഗവ.ആശുപതിയിലെ ഓർത്തോ പീഡിയോ സർജൻ ഡോ.മുഹമ്മദ് റയീസ് വീഡിയോയിൽ  പകർത്തിയത്.

തുടർന്ന് ഷെയർ ചെയ്യുകയായിരുന്നു . ഈ വീഡിയോ സമൂഹ മധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. മിക്ക കുട്ടികളും ഓട്ടോയിൽ പോകുമ്പോൾ ഒരഛൻ മകളെയും കൂട്ടി നഗരത്തിലെ കാഴ്ചകളും കണ്ട് സൈക്കിളിൽ പോകുന്ന കാഴ്ച കൗതുകത്തോടെയാണ് നിരവധിപേർ കാണുന്നത്.കൂലി പണിക്കാരനാണ് അബ്ദുൾ റഷീദ്. ഏതാനും വർഷം മുമ്പ് ഐസ് ഉടയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങിയാണ് അബ്ദുൾ റഷീദിന് ഒരു കൈ നഷ്ടമായത്. മകളെ കൊണ്ടുപോകാൻ സുരക്ഷിതമായ വാഹനം ലഭിച്ചാൽ അബ്ദുൾ റഷീദിൻ്റെ ഇപ്പോഴത്തെ ഈ അഭ്യാസത്തിന് പരിഹാരമാവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe