കൊയിലാണ്ടിയില്‍ റോഡിലെ ഡിവൈഡറുകൾ അപകടക്കെണിയാകുന്നു

news image
May 17, 2022, 10:19 am IST payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിനു മുൻവശം ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡറിൽ അപകടം പതിവാകുന്നു.  ഇന്നലെ രാത്രി ഡിവൈഡറിൽ കാറിടിച്ചു. യാത്രകാര്‍ക്ക്  കാര്യമായ പരിക്കുകളില്ല.

കഴിഞ്ഞ ആഴ്ചകളിൽ നിരവധി അപകടങ്ങൾ സംഭവിച്ചെങ്കിലും വാഹനങ്ങളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിവൈഡർ സൂചനാ ബോർഡടക്കം അപകടത്തിൽ തകർന്നിരുന്നു.  സൂചനാ ബോർഡ് വാഹന ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അപകടം നിരവധിയാണ്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണ് ദുരന്തമൊഴിവാകുന്നത്. ദേശീയപാത വിഭാഗം ട്രാഫിക് അഡ്വൈസറി ബോർഡിൻ്റെ തീരുമാനപ്രകാരമാണ് ഡിവൈഡർ സ്ഥാപിച്ചത്.

 

 

സൗന്ദര്യവത്കരണവും ഒപ്പം ഗതാഗതകുരുക്കും ഒഴിവാക്കാനാണ് ഇവിടെ ഡിവൈഡർ സ്ഥാപിച്ചത്. എന്നാൽ പ്രധാന പ്രശ്നം ഡിവൈഡറിൻ്റെ ഇരുഭാഗവും പാർക്കിംങ്ങ് കേന്ദ്രമാണ്. ഇതിനെ കുറിച്ച് നേരത്തെ വിമർശനമുയർന്നിരുന്നു. ഇത് പരിഹരിക്കാൻ യാതൊരു നടപടിയുമുണ്ടായില്ലെന്ന് പരാതി ഉയരുന്നുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe