കൊയിലാണ്ടിയില്‍ സിവിൽ ജഡ്ജ് ലക്ഷ്മിപ്രിയക്ക് സ്വീകരണം നൽകി

news image
Feb 17, 2024, 12:32 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിഷനിൽ മെമ്പറായിരുന്ന അഡ്വ , ലക്ഷ്മി പ്രിയക്ക് സിവിൽ ജഡ്ജ് ആയി നിയമ കിട്ടിയതിൽ ബാർ അസാസിയേഷൻ സ്വീകരണം നൽകി. ഷാൾ അണിയിച്ച് മെമോ ൻ്റോ നൽകി ലക്ഷ്മിപ്രിയയെ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ വിനോദ് കുമാർ ആദരിച്ചു. യോഗത്തിൽ അഭിഭാഷകരായ ജതിഷ് ബാബു. സി.എസ്, എൻ. ചന്ദ്രശേഖരൻ, കെ.വിജയൻ,എളാട്ടേരി ശങ്കരൻ, വി.സത്യൻ, കെ.ബി.ജയകുമാർ, പി. പ്രശാന്ത്, ലക്ഷ്മിബായ്, വി.വി. ജിഷ , അജ്മില എം. ,ഷജിത് ലാൽ എൻ എസ് , എന്നിവരും അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർമാരായ ജിതിൻ, തോമസ് എന്നിവരും ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മോഹനനൻ എന്നിവരും പ്രസംഗിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് എ. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി ബിനോയ് ദാസ് സ്വാഗതവും ട്രഷർ എൻ. ലിജിൻ നന്ദിയും പറഞ്ഞു. സിവിൽ ജഡ്ജ് ലക്ഷ്മിപ്രിയ ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe