കൊയിലാണ്ടിയില്‍ സീനിയർ ചേംബർ ഇന്റർനാഷനൽ സ്കോളർഷിപ്പ് വിതരണം നടത്തി

news image
Jan 10, 2023, 12:13 pm GMT+0000 payyolionline.in

കോഴിക്കോട്  :  സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലീജിയൺ പഠനത്തിൽ മികവ് പുലർത്തിയ പ്രഫഷനൽ കോളേജ് വിദ്യാർത്ഥികൾക്ക് സീനിയർ ചേംബർ സ്ഥാപകൻ പി.പി.പ്രേമാനന്ദിന്റെ ഓർമ്മക്കായി നൽകുന്ന സ്ക്കോളർ ഷിപ്പുകൾ സീനിയർ ചേംബർ ദേശീയ ഡയറക്ടർ മാനേജ്മെന്റ്. പി. പി. എഫ്.ജോസ് കണ്ടോത്ത് വിതരണം ചെയ്തു. യോഗത്തിൽ സീനിയർ ചേംബർ പ്രസിഡണ്ട് സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചുവഹിച്ചു.

 

നേഷനൽ കോർഡിനേറ്റർ പി. ഇ.സുകുമാർ, അഡ്വക്കറ്റ് ജതീഷ് ബാബു . ഇ.ചന്ദ്രൻ പത്മരാഗം , രവീന്ദ്രൻ കോമത്ത്, മനോജ് വൈജയന്തം, രാഖി ലാലു, ബിജുനിപാൽ. പി. വി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

സീനിയർ ചേംബർ ഇന്റർനാഷനൽ ഫൗണ്ടേഷനാണ് 10000 രൂപ വീതമുള്ള സ്കോളർഷിപ്പ് ഒരുക്കിയത്.30 പേരാണ് ആദ്യ ഘട്ടത്തിൽ സ്കോളർഷിപ്പിന്നർഹരായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe