കൊയിലാണ്ടിയിൽ അനധികൃത ക്വാറി റവന്യൂ സംഘം പരിശോധന നടത്തി; ഹിറ്റാച്ചിയും, ടിപ്പറും പിടികൂടി

news image
Jan 10, 2022, 10:26 pm IST payyolionline.in

കൊയിലാണ്ടി : താലുക്കിൽ ചെമ്പനോട വില്ലേജിൽ ആലമ്പാറ റോഡിൽ മാറി അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന കരിങ്കൽ ക്വാറി കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം  പരിശോധന നടത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

യാതൊരു വിധ രേഖകളും ഇല്ലാതെ പ്രവർത്തിച്ചു വന്ന ക്വാറിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ചെമ്പനോട വില്ലേജ് ഓഫീസർക്ക് തഹസിൽദാർ നിർദേശം നൽകുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് ഖനനത്തിന് ഉപയോഗിച്ച  ഹിറ്റാച്ചി , 3 ടിപ്പർ ലോറികൾ എന്നിവ കസ്റ്റഡിയിൽ എടുത്തു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജിയോളജി വകുപ്പിന് തുടർ നടപടികൾക്കായി നിർദ്ദേശം നൽകുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് ഓഫീസ് ജീവനക്കാരായ ടി.ഷിജു , ജോഷി ജോസ്, സി.പി.ലിതേഷ് , ശരത് രാജ് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe