കൊയിലാണ്ടിയിൽ കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വാഴക്കന്ന് വിതരണം ചെയ്തു

news image
Nov 10, 2023, 3:04 pm GMT+0000 payyolionline.in
കൊയിലാണ്ടി:  നഗരസഭയുടെ 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ  കൃഷിക്കൂട്ടങ്ങൾക്കുള്ള ടിഷ്യുകൾച്ചർ വഴക്കന്നുകൾ വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നമ്പ്രത്ത് കുറ്റി കൃഷി കൂട്ടത്തിന് കന്നുകൾ നൽകി വിതരണം ഉദ്ഘാടനം ചെയ്തു.
നഗരസഭയിലെ 18-ാം ഡിവിഷനിൽ നടന്ന പരിപാടിയിൽ വികസന കാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. ഒരു കൃഷിക്കൂട്ടത്തിനു 50 കന്നുകളാണ് നൽകുന്നത് രോഗകീട പ്രതിരോധ ശേഷിയുള്ള നേന്ദ്രൻ ഇനമാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. കൗൺസിലർമാരായ സി.സുധ, എൻ.എസ്.വിഷ്ണു, കൃഷി ഓഫീസർ പി.വിദ്യ, അബിന എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe