ലോക്ക്ഡൗണിലെ ആദ്യ പ്രവർത്തി ദിനം; കൊയിലാണ്ടിയിൽ കർശന വാഹന പരിശോധന

news image
May 10, 2021, 3:17 pm IST

കൊയിലാണ്ടി :  ലോക് ഡൗണിന്റെ  മൂന്നാം ദിനവും കൊയിലാണ്ടിയില്‍  പോലീസിന്റെ വാഹനപരിശോധന ശക്തം. അവശ്യ സർവീസിന്റെ ഭാഗമായവരെയും കോവിഡ് പരിശോധനയ്ക്കായി പോകുന്നവരെയും അവശ്യസാധനങ്ങളെത്തിക്കുന്ന വൊളന്റിയർമാരെയും ബാങ്ക് ജീവനക്കാരെയും മാത്രമാണ് കടത്തിവിട്ടത്

 

തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക്‌ പൊലീസ്‌ പാസ്‌ നിർബന്ധമാക്കി. വളരെ അത്യാവശ്യത്തിന്‌ പുറത്തിറങ്ങിയവരിൽ ഭൂരിഭാഗവും രേഖകളും സാക്ഷ്യപത്രവും കരുതി.

ലോക്ക്ഡൗണിന്റെ  രണ്ടാം  ദിവസമായ ഇന്നലെ ജനങ്ങൾ സഹകരിക്കുന്ന കാഴ്ചയാണ് കൊയിലാണ്ടി മേഖലയില്‍  കണ്ടത്. കൊയിലാണ്ടി ഹാർബർ പൂർണമായും അടഞ്ഞു കിടക്കുകയാണ്

ടൌണില്‍ മതിയായ രേഖകളില്ലാതെ  അനാവശ്യ യാത്ര നടത്തിയവരെ പോലീസ് തിരിച്ചയച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു

ചിത്രങ്ങൾ: ബൈജു എംപീസ്

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe