കൊയിലാണ്ടി: ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22ന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന ജലസഭയോട് അനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ “ജലം ജീവാമൃതം ജലമാണ് ജീവൻ ” എന്ന സന്ദേശം ഉയർത്തി കൊണ്ട് ജല സംരക്ഷണ തെരുവുനാടകം ശ്രദ്ധേയമായി.

കൊല്ലം മാർക്കറ്റ്, കൊയിലാണ്ടി ബസ്റ്റാൻഡ്, മാർക്കറ്റ്, കൊടക്കാട്ടുമുറി, മുത്താമ്പി ,കുറുവങ്ങാട് എന്നിവിടങ്ങളിലാണ് മനോരഞ്ചൻ ആർട്സ് ബാലുശ്ശേരിയുടെ സഹകരണത്തോടു കൂടി ജല സംരക്ഷണ തെരുവുനാടകം സംഘടിപ്പിച്ചത്.