കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രോജക്ട് കൺസൽട്ടേഷൻ ശില്പശാല നടത്തി. വരുന്ന 30 വർഷത്തെ ആവശ്യങ്ങൾ കണ്ടെത്തി ശാസ്ത്രീയമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാല നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ടൗൺഹാളിൽ നടന്ന ശില്‌പശാലയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.പ്രജില അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്ത്, നിജില പറവക്കൊടി, കെ.ഷിജു, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, നഗരസഭാ സെക്രട്ടറി ഇന്ദു.എസ്. ശങ്കരി, അസി:എഞ്ചിനീയർ എ. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
കെ.എസ്.ഡബ്ല്യു.എം.പി. ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലെ ജാനറ്റ്, ഗ്രീഷ്മ ജോസ്, ജെയിസൻ, നഗരസഭാ എഞ്ചിനീയർ നിഖില, എന്നിവർ ക്ലാസ്സുകൾ എടുത്തു. ശില്പശാലയിൽ കൗൺസിലർമാർ, വിവിധ സന്നദ്ധ സംഘടനകൾ, വ്യാപാര സംഘടനാ പ്രതിനിധികൾ, വിവിധ സ്റ്റോക്ക് ഹോൾഡർമാർ എന്നിവർ പങ്കെടുത്തു. നഗരസഭാ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എ.പി.സുരേഷ് നന്ദിയും പറഞ്ഞു.