കൊയിലാണ്ടി: വിശ്വകർമ ജയന്തി ബി.എം.എസ്. ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടി മേഖല കമ്മിറ്റി
ടൗണിൽ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത് പൊതുയോഗവും നടത്തി.


ജില്ല ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു. കെ.വി.എം.എസ്. സംസ്ഥാന സെക്രട്ടറി മനോജ് മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. രാജേഷ് അധ്യക്ഷനായി. ഹരിദാസൻ പൂക്കാട്, രാജൻ പെരുവട്ടൂർ എന്നിവർ സംസാരിച്ചു. ഗിരീഷ് ഇടപ്പള്ളി, എം.സി. ബാബു, എം. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.