കൊയിലാണ്ടിയിൽ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു

news image
Jul 20, 2021, 10:32 pm IST

കൊയിലാണ്ടി: ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. ചേമഞ്ചേരി തെക്കെയില്‍ പ്രദീപന്‍ ( 45) മരണമടഞ്ഞത്. പരേതനായ ഉണ്ണി നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ചൊവ്വാഴ്ച രാത്രി ചേമഞ്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് . ഭാര്യ: ശാലിനി. മക്കള്‍ :ആശീര്‍വാദ്, അഭിനിവേദ് . സഹോദരന്‍: പരേതനായ രാജീവന്‍. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe