കൊയിലാണ്ടിയിൽ വന്‍ ലഹരി വേട്ട: ലഹരി ഉൽപ്പന്നങ്ങളും പണവും പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

news image
Nov 22, 2021, 6:22 pm IST payyolionline.in

കൊയിലാണ്ടി: ലഹരി ഉൽപ്പന്നങ്ങൾക്കായി കൊയിലാണ്ടിയിൽ നാർകോട്ടിക് വിഭാഗം റെയ്ഡ് നടത്തി.  റെയ്ഡിൽ 230 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. കൊയിലാണ്ടി പുതിയ സ്റ്റാൻറ്, പെട്ടി കടകൾ, കടകൾ, മാർക്കറ്റ്തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

 

പച്ചക്കറി കടയിലെ തട്ടിൻ്റെ അടിയിൽ നിന്നാണ് 230 പാക്കറ്റ് ലഹരി വസ്തു 9380 രൂപയും പിടികൂടിയത്.  സംഭവത്തില്‍  തെരുപ്പറമ്പിൽ സജീവനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.

നാർകോട്ടിക് ഡി.വൈ.എസ്.പി. അശ്വകുമാറിൻ്റെ നേതൃത്വത്തിൽ  കൊയിലാണ്ടി എസ്.ഐ.എം.എൽ.അനുപ്,   കൊയിലാണ്ടി പോലീസ്, പിങ്ക് പോലീസ്, ജനമൈത്രി പോലീസ് എന്നീ വിഭാഗങ്ങളടക്കം വൻ സന്നാഹത്തോടെയായിരുന്നു റെയ്ഡ് .

 

രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച ആൽക്കഹോളിക് വിഭാഗത്തിലെ രാഗി, നാർകോട്ടിക് വിഭാഗത്തിലെ പ്രിൻസ് നായകളുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. കൊയിലാണ്ടിയിൽ ഹാൻസ് എത്തിക്കുന്ന മുഖ്യകണ്ണിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഡി.വൈ.എസ്.പി.അശ്വകുമാർ പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe