കൊയിലാണ്ടിയിൽ സ്ത്രീയെ ഇടിച്ചു കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർപിടിയിൽ

news image
Sep 18, 2021, 9:14 pm IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്ത്രീയെ ഇടിച്ചു കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി.  ഏപ്രിൽ  പതിനഞ്ചാം തീയതി രാവിലെ ഏഴര മണിയോടെ കാട്ടിൽ പീടികയിലെ വീട്ടിൽ നിന്നും ഹംസ കുളങ്ങര അമ്പലത്തിലേക്ക് പോവുകയായിരുന്ന റീനയെ കോഴിക്കോട് ഭാഗത്തു നിന്നും ഓടിച്ചുവന്ന ഓട്ടോറിക്ഷ തട്ടി തലയ്ക്ക് ഗുരുതര പരിക്ക് പറ്റുകയും ഓട്ടോറിക്ഷ നിർത്താതെ കൊയിലാണ്ടി ഭാഗത്തേക്ക് ഓടിച്ചു പോവുകയും ചെയ്തു. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ എലത്തൂർ മുതൽ പയ്യോളി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നിരവധി ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നും പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി സിഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീജേഷ്, എസ് സി പി ഒ.ബിജു വാണിയംകുളം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതി മുചുകുന്ന് ചേലോറ കാട്ടിൽ സുനിൽകുമാറിനെ ജാമ്യത്തിൽ വിട്ടയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe