കൊയിലാണ്ടി: പട്ടാപകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം പിടിച്ചുപറിച്ച സംഭവത്തിൽ ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി പാറക്കൽ രാജനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് കൊയിലാണ്ടി ടൗണിൽ വെച്ചാണ് സംഭവം. സ്ത്രീയുടെ കഴുത്തിൽ സ്വർണ്ണം പൊട്ടിച്ച ഉടനെ തന്നെ നാട്ടുകാർ പിടികൂടുകയായിരുന്നു. പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ ഇയാളെ വിട്ടയച്ചു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.