കൊയിലാണ്ടി: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന കൊരയങ്ങാട് വാർഡിലെ മോബിൻ കെ.ദാസ് , പി .വി.ബിജു, എന്നിവർക്ക് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ.ജയ് കിഷ് ഷാൾ അണിയിച്ചും. പതാക കൈമാറി പുതിയ പ്രവർത്തകരെ സ്വീകരിച്ചു. .കെ.വി.സുരേഷ്, വി കെ.മുകുന്ദൻ, പി.പി.പ്രീ ജിത്ത്,ഒ.മാധവൻ, രവി വല്ലത്ത്, സന്തോഷ് പയറ്റുവളപ്പിൽ സംസാരിച്ചു.