
കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് രജിസ്ട്രാറാഫീസിൽ മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ അണ്ടർവാല്വേഷൻ അദാലത്ത് നടത്തുന്നു. കോമ്പൗണ്ടിംഗ് പദ്ധതി 31.03.2023 ന് അവസാനിക്കുന്നതിനാൽ
1986 മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത അണ്ടർവാല്വേഷൻ നടപടികള്‍ നേരിടുന്നവർക്ക് അദാലത്തിൽ പങ്കെടുത്ത് ഫീസ് പൂർണ്ണമായും ഒഴിവാക്കി കുറവുള്ള മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് തുടർ നടപടികളിൽ നിന്ന് ഒഴിവാകാനുള്ള സുവർണ്ണാവസരം.
കൂടുതൽ വിവരങ്ങള്‍ക്ക് കൊയിലാണ്ടി സബ്ബ് രജിസ്ട്രാറാഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0496 2623825,9497383615 .