കൊയിലാണ്ടി: ഉപജില്ലാ കായികമേളയില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, യു.പി. വിഭാഗങ്ങളില്‍ പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. എല്‍.പി. വിഭാഗത്തില്‍ വേളൂര്‍ വെസ്റ്റ് എല്‍.പി. സ്കൂളിനാണ് ഓവറോള്‍ കിരീടം. എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൊയിലാണ്ടിക്കാണ്. യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം കാരയാട് യു.പി. സ്കൂള്‍ നേടി. മികച്ച കായികാധ്യാപകനുള്ള ട്രോഫി ഹര്‍ഷകുമാര്‍ (പൊയില്‍ക്കാവ് എച്ച്.എസ്.എസ്.) നേടി. എ.ഇ.ഒ. മനോഹര്‍ ജവഹര്‍ സമ്മാനങ്ങള്‍ നല്കി. കൗണ്‍സിലര്‍ വി. ജമാല്‍ അധ്യക്ഷത വഹിച്ചു. യു. ആനന്ദന് സ്വാഗതവും പി. രാമകൃഷ്ണന് നന്ദിയും പറഞ്ഞു.