കൊയിലാണ്ടി: സി പി എം കൊല്ലം ലോക്കൽ സമ്മേളനം വിയ്യൂരിൽ മണപ്പാട്ടിൽ കുഞ്ഞിരാമൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. പി പി രാജീവൻ അധ്യക്ഷത വഹിച്ചു. എം പത്മനാഭൻ പതാക ഉയർത്തി. പി കെ ഷൈജു രക്ത സാക്ഷി പ്രതിജ്ഞയും സി കെ ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ ദാസൻ, ടി കെ ചന്ദൻ മാസ്റ്റർ , അഡ്വ: എൽ ജി ലിജീഷ്, കെ ഷിജു മാസ്റ്റർ, ബാബുരാജ്, സി അശ്വനി ദേവ്, കെ സത്യൻ, കെ ടി സിജേഷ്, ആർ കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി കെ ഷൈജു സ്വാഗതവും കൺവീനർ ജിംനേഷ് നന്ദിയും പറഞ്ഞു.