കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ‘കൊക്കൂൺ’ ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു

news image
Feb 22, 2021, 10:36 am IST

കൊയിലാണ്ടി:കോവിഡ് കാലത്തെ ശാസ്ത്ര പഠനവും പരീക്ഷണങ്ങളും രസകരവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹോംലാബ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രൈമറി വിഭാഗം രക്ഷിതാക്കള്‍ക്കായി കൊക്കൂണ്‍ എന്ന പേരില്‍ ശാസ്ത്ര പരീക്ഷണ ശില്‍പ്പശാല സംഘടിപ്പിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എന്‍.കെ. വിജയന്‍, സിന്ധു .ബി ,
ജോര്‍ജ് കെ.ടി,പ്രദീപ്. കെ എന്നിവര്‍ സംസാരിച്ചു. ലിപിന്‍ ജിത്ത് എം. കെ, നിതിന്‍ ആര്‍,
രതീഷ് ഡി.എന്‍, രാജന്‍. എന്‍. എം എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് പി. ഉഷാകുമാരി സ്വാഗതവും സയന്‍സ് ക്ലബ് കണ്‍വീനര്‍ ലിപിന്‍ ജിത്ത് എം.കെ നന്ദിയും പറഞ്ഞു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe