കൊയിലാണ്ടി ജി വി എച്ച് എസ് എസില്‍ അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

news image
Jan 11, 2021, 12:33 pm IST

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സർവ്വീസിൽ നിന്നു വിരമിക്കുന്ന അസ്സൻകോയ, ബാബു തുടങ്ങിയ അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉൽഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ എ. ലളിത മുഖ്യാതിഥിയായിരുന്നു. കെ.ഷിജു മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബൽരാജ്, പി.ജി. സംഗീത, ടി. ശോഭ, മുഹമ്മദ് ഹാഷിം, ജയരാജ്പണിക്കർ, ആർ.കെ.ദീപ, തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe