കൊയിലാണ്ടി തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോൽസവം കൊടിയേറി

news image
Dec 20, 2023, 12:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീഭദ്രാ ഭഗവതി ക്ഷേത്ര മണ്ഡല മഹോൽസവം കൊടിയേറി. തന്ത്രി പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. 21 ന് രാവിലെയും, വൈകീട്ടും ശീവേലി, രാത്രി .7 മണി ആദ്ധ്യാത്മിക പ്രഭാഷണം മിനി കമ്മട്ടേരി , രാത്രി 8 മണി ദേവീ ഗാനവും നൃത്തവും, 22 ന് രാവിലെയും, വൈകീട്ടും ശീവേലി, 23 ന് രാവിലെയും, വൈകീട്ടും ശീവേലി, 24 ന് രാവിലെയും, വൈകീട്ടും ശീവേലി, 25 ന് ചെറിയ വിളക്ക് രാത്രി 7 മണി മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് ഇരട്ട തായമ്പക, രാത്രി 10 മണികുട്ടികളുടെ നൃത്തനൃത്യങ്ങൾ, 26 ന് വലിയ വിളക്ക്, രാത്രി  7 .30 ന് കലാമണ്ഡലം ശിവദാസൻമാരാർ, സരുൺ മാധവ് പിഷാരികാവിൻ്റ ഇരട്ട തായമ്പക, സ്കോളർഷിപ്പ് വിതരണം, രാത്രി 9 മണി യുവ കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള. രാത്രി 2 മണിനാന്തകം എഴുന്നള്ളിപ്പ്.ഡിസം. 27-വൈകുന്നേരം 7-30 ന്നാന്തകം എഴുന്നള്ളിപ്പ് താലപ്പൊലി. ക്ഷേത്ര വാദ്യകലാ ഗുരുനാഥൻ കലാമണ്ഡലം ശിവദാസൻമാരാരുടെ നേതൃത്വത്തിൽ എഴുന്നള്ളിപ്പ്.തുടർന്ന് കരിമരുന്ന് പ്രയോഗം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe