കൊയിലാണ്ടി പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂള്‍ പ്രവേശനോത്സവം: കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

news image
Jun 3, 2024, 10:34 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം സ്‌കൂൾ പ്രവേശനോത്സവം പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷയായ ചടങ്ങിൽ സംഗീത സംവിധായകനും, പിന്നണി ഗായകനുമായ അജയ് ഗോപാൽ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ എ.പി പ്രഭീത് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് പി എം ബിജു , വൈസ് പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, വാർഡ് കൗൺസിലർ പ്രജീഷ, എം പി ടി എ പ്രസിഡൻ്റ് ജെസ്സി, എസ് എസ് ജി ചെയർമാൻ പി.കെ രഘുനാഥ് , സ്റ്റാഫ് സെക്രട്ടറിമാരായ സി.വി ബാജിത് , ശ്രീജിത്ത് എന്നിവരും എസ്. എസ്. ജി കൺവീനർ  കൊല്ലം അൻസാറും  സംസാരിച്ചു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ രചിച്ച സ്കൂളിലെ സംഗീത അധ്യാപിക ഡോക്ടർ ദീപ്നാ അരവിന്ദ് സംഗീത സംവിധാനം നിർവഹിച്ച സ്കൂളിലെ കൊച്ചു ഗായകർ പാടിയ പ്രവേശനോത്സവ ഗാനം വേദിയിൽ അവതരിപ്പിച്ചു .

സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ 53 വിദ്യാർഥികൾ ചേർന്ന് രചിച്ച “കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങൾ ” പിടിഎ പ്രസിഡൻ്റ് എം.എൽ.എ ക്കും മുഖ്യാതിഥിക്കും കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe