കൊയിലാണ്ടി പോലീസ് വേഷം മാറിയെത്തി വ്യാജ വാറ്റ് കേന്ദ്രം തകർത്തു

news image
May 11, 2021, 2:50 pm IST

കൊയിലാണ്ടി: നെല്ല്യാടി  കോയിത്തുമ്മല്‍ മേഖലയിൽ  നിന്ന് വ്യാജ ചാരായം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വാറ്റുപകരണങ്ങള്‍  പിടിച്ചെടുത്തു.

കൊയിലാണ്ടി എസ്ഐ  ടി കെ ശ്രീജു , സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരായ  അഭിജിത്ത്.കെ,  കെ.സുനിൽ  ,വിജു വാണിയം കുളം ,രാജേഷ് .സി ,സുരേഷ് .ഓ കെ എന്നിവരുടെ നേതൃത്വത്തിലാണ്  റെയ്ഡ്.

കോവിഡ് കാലത്ത് വ്യാജ മദ്യം ഉണ്ടാക്കുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്പോലീസ് വേഷം മാറി റെയ്ഡ് നടത്തിയത്

വരും ദിവസങ്ങളിലും പോലീസ് ഡ്രോണ്‍ ക്യാമറയുടെ സഹായത്തോടെ നിരീക്ഷണം നടത്തുമെന്ന് റൂറല്‍ എസ് പി എ ശ്രീനിവാസ്  ഐ പി എസ് അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe