കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ ഓൺലൈൻ ഹ്രസ്വചിത്രമേള

news image
Apr 9, 2021, 6:26 pm IST

യിലാണ്ടി : ചലച്ചിത്രക്കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ ഹ്രസ്വചലച്ചിത്രമേള ഓൺലൈൻ പേജുകളുടെ ഉദ്ഘാടനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. കോ-ഓർഡിനേറ്റർമാരായ പ്രശാന്ത് ചില്ല, സുബോധ് ജീവൻ, കിഷോർ മാധവൻ, ടി.കെ.സിനോജ്, ആൻസൺ ജേക്കബ് എന്നിവർ സംബന്ധിച്ചു.

ചലച്ചിത്ര-നാടക രംഗത്തുള്ള ഒട്ടേറെ കലാകാരന്മാരെ അണിചേർത്തുകൊണ്ടാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഹ്രസ്വചിത്രമേളയ്ക്ക് ഏപ്രിൽ എട്ടുമുതൽ മേയ് 15 വരെ ഓൺലൈനായി എൻട്രികൾ സ്വീകരിക്കുന്നതാണെന്നും സമ്പൂർണ വിവരങ്ങൾ ക്യൂ.എഫ്.എഫ്.കെ ഫെയ്‌സ്ബുക്ക്, യൂട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പ്രസിദ്ധീകരിക്കുന്നതുമാണെന്നും പ്രശാന്ത് ചില്ല അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe