സപ്ലൈകോ ഡിപ്പോ മാറ്റാനുള്ള ശ്രമത്തിനെതിരെ കൊയിലാണ്ടിയിൽ ലോറി കോഡിനേഷൻ

news image
Jul 24, 2021, 7:04 pm IST

കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ താലൂക് ഡിപ്പോ മാറ്റാനുള്ള ശ്രമത്തിനെതിരെ ലോറി കോഡിനേഷൻ കമ്മിറ്റി രംഗത്ത്. കൊയിലാണ്ടിയിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയുള്ള പറമ്പിൽ മുകളിലേക്ക് ഡിപ്പോ മാറ്റാനാണ് ശ്രമം. നിരവധി തൊഴിലാളികൾക്കും ലോറി ഡ്രൈവർമാർക്കും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഡിപ്പോ മാറ്റുമ്പോൾ ലോറി വാടകയും മറ്റും മൂന്നിരട്ടി വർധിച്ച് സർക്കാരിനും നഷ്ടമുണ്ടാകും.

കൊയിലാണ്ടി മേഖലയിലാണ് മാവേലി സ്‌റ്റോറുകൾ കൂടുതലും പ്രവർത്തിക്കുന്നത്. സാധനങ്ങൾ പറമ്പിൻ മുകളിൽ ഇറക്കി വെച്ച ശേഷം വീണ്ടും ലോഡ് ചെയ്ത് കൊയിലാണ്ടി ഭാഗത്തേക്ക് കൊണ്ടുവരുന്നത് ചെലവ് വർധിപ്പിക്കും. കൊയിലാണ്ടിയിൽ തന്നെ അനുയോജ്യമായ കെട്ടിടങ്ങൾ ലഭ്യമാണെന്നിരിക്കെ ഡിപ്പോ മാറ്റുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് കൊയിലാണ്ടി ലോറികോഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.പി. ദേവരാജൻ, എം. ദിലീഷ്, സി.പി. ശ്രീനി, എൻ.കെ. ബാബു, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe