കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് അരിക്കുളം സാവേരിയിൽ ഷിനിഷിന്റെ വകയായി ഇ.സി.ജി മെഷീൻ സംഭാവന നൽകി. പ്രസിഡണ്ട് വി.എം മോഹനൻ ഷിനീഷിൽ നിന്നും മെഷീൻ ഏറ്റുവാങ്ങി.

ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി പ്രസിഡണ്ട് വി.എം. മോഹനൻ അദ്ധ്യക്ഷം വഹിച്ചു. കെ എം രജി, കെ.കെ.മുരളി, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.